പട്ടാമ്പി എം.ഇ.എസ് കോളെജിലെ രണ്ടാം വർഷ ധനതത്വ ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ റിൻഷാദിന് അഗ്‌നിവീർ വിഭാഗത്തിലാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നത്.
ഈ മാസം 24 ന് പരിശീലനത്തിനായി പുറപ്പെടുന്ന റിൻഷാദ് എടപ്പലം ചാറ്റുമുക്കിൽ അബ്ദുൽ അസീസ് - ഫാരിഷ ദമ്പതികളുടെ മകനും കോളെജിലെ എൻ.എസ്.എസ് വളണ്ടിയറുമാണ്.
റിൻഷാദിനുള്ള അനുമോദന സദസ്സ് നഗരസഭ ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അധ്യക്ഷനായി.
നഗരസഭ വൈസ് ചെയർപേഴ്‌സൺ അസ്‌ന ഹനീഫ, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, സെക്രട്ടറി ഹംസ കെ.സൈദ്, എം.ഇ.എസ് താലൂക്ക് പ്രസിഡൻ്റ് കെ.ടി ഷാജഹാൻ, മെമ്പർ ടി.പി ഷിഹാബുദ്ദീൻ, എൻ.എസ്.എസ് കോ-ഓഡിനേറ്റർ ടി.ദിലീപ്, ഐ.ക്യു.എ.സി. കോ-ഓഡിനേറ്റർ ഫാത്തിമ ഹസനത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, നസ്‌റിൻ തുടങ്ങിയവർ സംസാരിച്ചു.
Tags
Education

