ഒറ്റപ്പാലം മണ്ണൂരിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മണ്ണൂർ ചോലക്കുന്ന് വിചിത്ര സുരേഷിൻ്റെ വീട്ടു മുറ്റത്തെ കിണറാണ് ഒരു വശം പൂർണമായും ഇടിഞ്ഞത്.
22 കോൽ താഴ്ചയുള്ള കിണർ 15 വർഷം മുമ്പാണ് നിർമ്മിച്ചത്. കിണറിൻ്റെ ആൾമറയും തകർന്നു. അവശേഷിക്കുന്ന ഭാഗവും വിണ്ടുകീറിയിട്ടുണ്ട്. ഇതോടെ മഴക്കാലത്ത് കുടിവെള്ളം മുട്ടിയ സ്ഥിതിയിലാണ് കുടുംബം.
സംഭവം അറിഞ്ഞ് വാർഡംഗങ്ങളായ ഹുസൈൻ ഷെഫീഖ്, നൂർജഹാൻ എന്നിവർ സ്ഥലത്തെത്തി. നഷ്ട പരിഹാര നടപടി സ്വീകരിക്കുമെന്ന് വാർഡംഗം അറിയിച്ചു.
Tags
മഴക്കെടുതി
