ചങ്ങരംകുളം മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കടവ് സ്വദേശി പടിഞ്ഞാറേ വളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ് മരണപ്പെട്ടത്.
മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം വീടിന് സമീപമുള്ള കായലിൽ മീൻ പിടിക്കുന്നതിനായി വല സ്ഥാപിച്ചിരുന്നു. മീൻ കുടുങ്ങിയോ എന്നറിയാൻ വേണ്ടി തിങ്കളാഴ്ച്ച പുലർച്ചെ വീട്ടിൽ നിന്ന് എണീറ്റ് പോയതായിരുന്നു മുർഷിദ്.
ഏറെ നേരം കഴിഞ്ഞ് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുട്ടി വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
മാതാവ് : മൈമൂന. സഹോദരങ്ങൾ: മുനീർ, മുഹ്സിൻ.
Tags
Death
