പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർത്ഥി സി.എം റിൻഷാദ് ഇനി ഇന്ത്യൻ ആർമിയുടെ ഭാഗം. കോളെജിലെ രണ്ടാം വർഷ ധനതത്വശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ റിൻഷാദിന് അഗ്‌നിവീർ വിഭാഗത്തിലാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നത്.
ഈ മാസം 25ന് പരിശീലനത്തിനായി പുറപ്പെടും. എടപ്പലം ചാറ്റുമുക്കിൽ അബ്ദുൽ അസീസ് - ഫാരിഷ ദമ്പതികളുടെ മകനായ റിൻഷാദ് കോളെജിലെ എൻ.എസ്.എസ് വളണ്ടിയർ കൂടിയാണ്.
സേനയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട റിൻഷാദിനെ പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, ചെയർമാൻ എൻ. അബൂബക്കർ, സെക്രട്ടറി ഹംസ കെ.സൈദ്, അധ്യാപകർ, മാനേജ് മെൻ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു. 10ന് ബുധൻ ഉച്ചക്ക് 12.30 ന്ന് റിൻഷാദിന് കോളെജിൽ യാത്രയയപ്പ് നൽകും.
Tags
Education
