ഒറ്റപ്പാലം അമ്പലപ്പാറയിൽ മഴയിൽ വീട് തകർന്നു.

അമ്പലപ്പാറ തിരുണ്ടികുന്ന് നഗറിൽ ഉണ്ണികൃഷ്ണൻ്റെ (48) ഓടിട്ട വീടാണ് നിലം പൊത്തിയത്. ശനിയാഴ്ചയാണ് സംഭവം. 

വീട് വീഴുന്ന സമയത്ത്  ഉണ്ണികൃഷ്ണൻ്റെ ഭാര്യ രജിതയും മൂന്ന് കുട്ടികളും വീടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട ഉടൻ പുറത്തേക്കോടിയതിനാൽ ആളപായം ഒഴിവായി.

വീട് നിലം പൊത്തിയതോടെ തല ചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് കുടുംബം. കൂലി തൊഴിലാളിയാണ് ഉണ്ണികൃഷ്ണൻ. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം