പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ് അറബിക് വിഭാഗം സംഘടിപ്പിച്ച സമ്മർ ഇൻ്റേൺഷിപ്പ് പ്രോഗ്രാം സമാപിച്ചു.
ട്രാൻസ്ലേഷൻ, പ്രൊഫഷണൽ ഡ്രാഫ്റ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഐ.ടി, ഇൻ്റർവ്യൂ സ്കിൽ തുടങ്ങിയ മേഖലകളിലായിരുന്നു 60 മണിക്കൂർ ട്രെയിനിംഗ് നൽകിയത്.
വിവിധ സെഷനുകൾക്ക് ഡോ.ഉമർ നദ്‌വി, ഡോ.പി.അബ്ദു, മുഹമ്മദ് സലാഹുദ്ദീൻ കാടേരി, ഷമീം മലയമ്മ, മുനവ്വിറ, ഗഫൂർ ആറ്റൂർ, മുനവ്വർ, ഡോ.എ.എം ഷാ തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന സെഷൻ പ്രിൻസിപ്പൽ ഡോ.എം.ആർ രശ്മി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണവും നടത്തി. അറബിക് വിഭാഗം മേധാവി ഡോ.സി.ടി ഖാലിദ് അധ്യക്ഷത വഹിച്ചു.
മുൻ മേധാവി ഡോ.എ മുഹമ്മദ് ഷാ, എം.ഇ.എസ് കോളെജ് പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, ഫാക്കൽറ്റി അംഗങ്ങളായ ഡോ.വി.എം ഉമർ, ഡോ.കെ.എ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags
Education
