വായനാ വാരാചരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് പട്ടാമ്പി സോൺ സാംസ്കാരികം ഡയറക്ടറേറ്റ് വാങ്മയം വായനാ സംഗമം നടത്തി.
വായന അതിജീവനത്തിന്റെ കരുത്ത് എന്ന പ്രമേയത്തിൽ മരുതൂർ കരിമ്പുള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടി അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് പട്ടാമ്പി സോൺ പ്രസിഡണ്ട് കെ.ടി ഉസ്മാൻ സഖാഫി കൊഴിക്കോട്ടിരി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് അഷ്റഫി ഒറ്റപ്പാലം മുഖ്യാതിഥിയായി. ജില്ലാ സാമൂഹികം സെക്രട്ടറി വി.പി.എം റിനീഷ് സന്ദേശ പ്രഭാഷണം നടത്തി. സോൺ ജനറൽ സെക്രട്ടറി യു.എ റഷീദ് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. കെ.പി അബ്ദുൽ ഗഫാർ അഹസനി, സ്വാലിഹ് അദനി വാടാനാംകുർശ്ശി, സൈനുൽ ആബിദ് പട്ടാമ്പി കടവ് എന്നിവർ സംസാരിച്ചു.
സാംസ്കാരികം സെക്രട്ടറി അഡ്വ.ഹംസ സഖാഫി സ്വാഗതവും നിസാമുദ്ദീൻ സഖാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം
