നിയന്ത്രണം വിട്ട സ്‌കൂട്ടർ ഓടയിൽ ചാടി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു


കണ്ണൂർ മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം. കാടാച്ചിറയിൽ നിന്ന് മമ്മാക്കുന്നിലേക്കുള്ള വഴിയിൽ മണ്ടോത്തും കാവിന് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ഓടയിൽ ചാടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മമ്മാക്കുന്ന് താഴെക്കണ്ടിയിൽ മുഹമ്മദ് റസൽ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്മാക്കുന്ന് അർഷിൽ  വി.ടി സെയ്ൻ (16) പരിക്കുകളോടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.  

ഈ വർഷമാണ് മുഹമ്മദ് റസൽ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചത്. ഉപ്പ: താഴെക്കണ്ടി റഫീഖ്. ഉമ്മ: ഹുസ്‌നബാനു. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ് റാസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം