തിരുമിറ്റക്കോട് സ്വദേശി ഇൻഫാൻ വീണ്ടും ദേശിയ ചാമ്പ്യൻ!

നൂറ് കിലോ ആംറസ്‌ലിംഗ് ദേശീയ മത്സരത്തിൽ ഇൻഫാൻ ചാമ്പ്യനായി.

ഗുജറാത്തിലെ ഗാന്ധിനഗർ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയിൽ നടന്ന നാഷണൽ ആംറസ്‌ലിംഗ് ചാമ്പ്യൻഷിപ്പിലാണ് നൂറ് കിലോ വിഭാഗത്തിൽ തിരുമിറ്റക്കോട് രായമംഗലം സ്വദേശി പി.ബി ഇൻഫാൻ ചാമ്പ്യനായത്. 

സീനിയർ നൂറ് കിലോ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ഇൻഫാൻ മത്സരിച്ചത്. 2025ൽ ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മാറ്റുരച്ച ഇൻഫാൻ കേരള ടീം ക്യാപ്റ്റനായി ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.

2025ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ആംറസ്ലിംഗിൽ സിൽവർ, ബ്രോൺസ് മെഡലും ഇദ്ദേഹത്തിന് നേടാനായിട്ടുണ്ട്. സോണി സ്പോർട്സ്  സംപ്രേഷണം ചെയ്യുന്ന പ്രോ പഞ്ചാ ലീഗിൽ ഷേർ ഇ ലുദിയാന ടീം പ്ലയറാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം