ആത്മവിശ്വാസം പകരലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് വി.ടി ബൽറാം എം.എൽ.എ

മേഴത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് പകരുന്നതിനപ്പുറം ആത്മവിശ്വാസം പകരലാണ് ഇന്നത്തെ തലമുറക്ക് അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു. 

സ്കൂൾ ശതാബ്ദി സ്മരണികയുടെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിരാദേവി ടീച്ചർ സ്മരണിക ഏറ്റുവാങ്ങി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ചു. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ദിവ്യ, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം    പ്രിയ പ്രമോദ്, പി.ടി.എ പ്രസിഡണ്ട് പി.എം ശശികുമാർ, എസ്.എം.സി ചെയർമാൻ മണികണ്ഠൻ, പി.ടി.എ വൈസ് പ്രസിഡണ്ട് അഷ്റഫ് അലി, എസ്.എം.സി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, എം.പി.ടി പ്രസിഡണ്ട് ഷീല, മാഗസിൻ കമ്മിറ്റി കൺവീനർ ഡോ.ജയശ്രീ, സ്കൂൾ പ്രിൻസിപ്പൽ പി.ബി ഷെൽജ, എച്ച്.എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. 

പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് വാങ്ങിയ   കെ.കൃഷ്ണജ ഉൾപ്പെടെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായവരും എം.എൽ.എയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം