വസുദേവസുതം പുരസ്‌കാര സമർപ്പണവും, കലാമണ്ഡലം വാസുദേവൻ അനുസ്മരണവും.

   

കലാശ്രീ കലാമണ്ഡലം വാസുദേവൻ അനുസ്മരണവും, അദ്ദേഹത്തിന്റെ പേരിൽ നൽകുന്ന വസുദേവസുതം പുരസ്‌കാര സമർപ്പണവും കറുകപുത്തൂർ ഇ.വി.എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.വിബിലേഷ് അദ്ധ്യക്ഷത വഹിച്ചു. പത്മശ്രി കെ.കെ രാമചന്ദ്ര പുലവർ ഉദ്ഘാടനം നിർവഹിച്ചു. 

കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റിയുടെ പ്രഥമ "വസുദേവസുതം" പുരസ്‌കാരം പത്മശ്രീ കെ.കെ രാമചന്ദ്ര പുലവർ കലാമണ്ഡലം മോഹനകൃഷ്ണന് നൽകി ആദരിച്ചു. 

കലാമണ്ഡലം ചന്ദ്രൻ, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം ഗോപിനാദപ്രഭ, കലാമണ്ഡലം പുന്നശ്ശേരി പ്രഭാകരൻ, ഡോക്ടർ ഇ.എൻ ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം