വിദ്യാർത്ഥി പ്രതിഭകളേയും ശ്രദ്ധേയരായ വ്യക്തികളേയും അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ പ്രതിഭകളെയും, വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ വ്യക്തികളെയും പട്ടിത്തറ തലക്കശ്ശേരിയിൽ അനുമോദിച്ചു. തലക്കശ്ശേരി തൊഴുക്കാട് മെഹ്താജ് ഓഡിറ്റോറിയത്തിലാണ് അനുമോദനം നടന്നത്. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷൻ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച  ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ.വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. ബാവ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ഡി.സി.സി ഭാരവാഹികളായ കെ.ബാബു നാസർ, പി.മാധവദാസ്, പി.ബാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.മുഹമ്മദ്, പട്ടിത്തറ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മൊയ്തീൻകുട്ടി, ഐ.എൻ.ടി.യു.സി നേതാവ് അബ്ദുള്ളക്കുട്ടി, സി.ടി സെയ്‌തലവി തുടങ്ങിയവർ സംബന്ധിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷക്കീന അക്ബർ, പട്ടിത്തറ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റസിയ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, സൗമ്യ ഹരീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസ്മ ടീച്ചർ, ബഷീർ, മറിയ ഹനീഫ, സനിത, കോമളവല്ലി, മൈമൂന, മുൻ മെമ്പർ മജീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം