പട്ടാമ്പി നിയോജക മണ്ഡലത്തിലേയും ഷൊർണ്ണൂർ നഗരസഭയിലേയും സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന എം.പിയുടെ 'സ്നേഹാദരം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയിൽ നിന്ന് പൗരനിലേക്കുള്ള വളർച്ചയാണ് വിദ്യാഭ്യാസ കാലഘട്ടം. വിജ്ഞാനത്തോടൊപ്പം വിവേക പൂർണ്ണമായി പ്രവർത്തിക്കാനും സഹജീവികളോട് കരുണ കാണിക്കാനും കഴിയണം. ശരിയും തെറ്റും തിരിച്ചറിഞ്ഞ് നന്മയും, തിന്മയും തിരിച്ചറിഞ്ഞ് വളരുന്നവർക്കേ സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.പി രാമദാസ് അദ്ധ്യക്ഷത വഹിച്ചു. പട്ടാമ്പി നഗരസഭാ ചെയർമാൻ ടി.പി ഷാജി, വൈസ് ചെയർപേഴ്‌സൺ അസ്ന ഹനീഫ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ നീലടി സുധാകരൻ, കെ.പി മണി, വി.എം മുഹമ്മദാലി, ബിന്ദു സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി ഇന്ദിരാദേവി, ഇസ്മയിൽ വിളയൂർ, നേതാക്കളായ പി.കെ ഉണ്ണികൃഷ്ണൻ, കെ.ആർ നാരായണസ്വാമി, അഡ്വ:കെ.രാമദാസ്, എം.രാധാകൃഷ്ണൻ, സി.സംഗീത, കെ.പി വാപ്പുട്ടി, മുഹമ്മദലി മറ്റാംതടം, ശൈലം അക്കാദമി മാനേജർ സിയാവുൽ ഹഖ് എന്നിവർ സംസാരിച്ചു. ശൈലം എഡ്യൂക്കേഷണൽ അക്കാദമിയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
