'പുഞ്ചിരി' ഡെൻ്റൽ ക്യാമ്പിന് പട്ടാമ്പി എം.ഇ.എസ് കോളെജിൽ തുടക്കമായി

പെരിന്തൽമണ്ണ എം.ഇ.എസ് ഡെൻ്റൽ കോളേജ് പൊതുജന ദന്താരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാമ്പസുകളിൽ നടത്തുന്ന 'പുഞ്ചിരി' ദന്താരോഗ്യ ചികിൽസ പദ്ധതി ക്യാമ്പുകളുടെ ജില്ലാ തല ഉദ്ഘാടനം പട്ടാമ്പി ആമയൂർ എം.ഇ.എസ് കോളെജിൽ നടന്നു.  

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി രാമദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ  ഡോ.അബ്ദു പതിയിൽ അധ്യക്ഷനായി. ഡെൻ്റൽ കോളേജ് ലക്ചറർമാരായ  ഡോ.വി.ഫസൽ, ഡോ.പി.ജെ  ശ്രീലക്ഷ്മി, കോളേജ് ചെയർമാൻ  എൻ.അബൂബക്കർ, സെക്രട്ടറി ഹംസ കെ. സൈദ്, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, എൻ.എസ്.എസ് കോഡിനേറ്റർമാരായ ടി.ദിലീപ്, സി.ടി ജസ്ന, പ്രോഗ്രാം കോഡിനേറ്റർ  പി.ശരൺ, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ തുടങ്ങിയവർ സംസാരിച്ചു. 

കോളെജിലെ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നടന്ന ക്യാമ്പിന് മെഡിക്കൽ കോളേജിലെ 11 അംഗ ടീം നേതൃത്വം നൽകി. മുന്നൂറിൽ പരം പേർ പരിശോധനക്കെത്തി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം