അങ്ങാടിപ്പുറം ബ്രഹ്മാലയത്തിൽ നാരായണൻകുട്ടി നമ്പീശന്റെ മകൻ രഞ്ജിത്ത് (48) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
ഹൃദയമാറ്റ ശസ്ത്ര ക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കെയാണ് വിയോഗം. ആഴ്ചകൾക്ക് മുമ്പാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.
അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച അർജൂൻ്റെ ഹൃദയമാണ് അവയവദാനത്തിലൂടെ രഞ്ജിത്തിൻ്റെ ശരീരത്തിൽ മിടിച്ചു കൊണ്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി എല്ലാവരെയും ദുഃഖത്തിലാഴ്ത്തി രഞ്ജിത്ത് വിട പറഞ്ഞു.
കണ്ണൂരിൽ അപകടത്തിൽ മരിച്ച എം.കെ.അർജുന്റെ (23) ഹൃദയം വിമാനമാർഗ്ഗം കൊച്ചിയിൽ എത്തിച്ചാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇതോടൊപ്പം മറ്റു മൂന്നു പേർക്കും കൂടി അവയവദാനം നടത്തിയിരുന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തൃശൂർ ക്ലസ്റ്റർ ഹെഡ് ആയിരുന്നു രഞ്ജിത്ത്. ഭാര്യ: നീരജ. മാതാവ്: കെ.ആർ സൗദാമിനി.
