ഷൊർണൂരിൽ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഷൊർണൂരിൽ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ 17.06 ഗ്രാം എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ.

ഓങ്ങല്ലൂർ സ്വദേശി ആഷിഖ് (26),  പുതുപ്പരിയാരം ലക്ഷ്മി നഗറിൽ ഷാജിറ (31) എന്നിവരാണ്  പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന് സംസ്ഥാനത്താകെ  മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണികളിലെ അംഗങ്ങളാണ് ഇരുവരുമെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു. ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള  ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് പേരും ലഹരിക്ക് അടിമകളാണെന്നും പിടിയിലാവുന്നതിന് തൊട്ടുമുമ്പും ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഷൊർണൂർ സി.ഐ പി.വിഷ്ണു, എസ്.ഐമാരായ കെ.പി അശ്വിൻ, ബിനോയ് കുര്യാക്കോസ്, എ.എസ്.ഐ  കെ.അനിൽകുമാർ, എസ്.സി.പി.ഒമാരായ സജീഷ്, സുജി ശേഖർ, ശ്രിജിനി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം