തൃശൂർ മാള പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ.രാജേഷിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം സ്വദേശിയായ രാജേഷ് രണ്ടുദിവസമായി അവധിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ക്വാർട്ടേഴ്‌സിലെത്തിയത്.
ഇന്നുരാവിലെ ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക:
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.
Toll free helpline number: 1056, 0471-2552056
Tags
Death
