ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്കിനെ തുടർന്ന് രണ്ടു ജീവൻ പൊലിഞ്ഞു. കുണ്ടൂർകുന്ന് പള്ളത്ത് കോളനിയിലെ സുകുമാരൻ, (44), ഭാര്യ ദീപ (34) എന്നിവരാണ് മരിച്ചത്.
മണ്ണാർക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് ഉന്നതിയിലാണ് ദാരുണ സംഭവം. മദ്യപാനമാണ് വഴക്കിന് തുടക്കമെന്നറിയുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹത്തിനിടയിലാണ് അരുംകൊലയും ജീവനൊടുക്കലും നടന്നത്.
ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രി 8.30നാണ് സംഭവം. ഭാര്യ കൊല്ലപ്പെട്ടതറിഞ്ഞ് ഭർത്താവ് സ്വയം കഴുത്തറുത്തു മരിച്ചെന്നാണ് റിപ്പോർട്ട്. ഇരുവരുടേയും മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags
Death
