ചാലിശ്ശേരിയിൽ അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

ചാലിശ്ശേരി ആലിക്കരയിൽ വെളിച്ചം 2026 പ്രോഗ്രാം വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് മോനു അധ്യക്ഷത വഹിച്ചു.  'ആലിക്കര മുതൽ ആഫ്രിക്ക വരെ' എന്ന പുസ്തകം രചിച്ച മുഹമ്മദ് ഷെരീഫിനെയും കരിയർ ഗൈഡൻസ് വിദഗ്ദൻ ഡോ:കെ രഞ്ജിത്തിനെയും, മുൻ വാർഡ് മെമ്പർ വി.സേതുമാധവനെയും ആദരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.

യു.ഡി.എഫ് തൃത്താല നിയോജക മണ്ഡലം ചെയർമാനും, ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ സുനിൽകുമാർ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ഹുസൈൻ പുളിയഞ്ഞാലിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ് ചെറുവാശ്ശേരി, സേതു ആലിക്കര, ജലീൽ നരിക്കാട്ടിൽ, കെ.വി വിജിത്, പി.എച്ച് ഉമ്മർ, ഷെഫീഖ് തെക്കേ പീടികയിൽ എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു, അബാക്കസ്, എൻ.എം.എം.എസ് വിജയികൾക്കുള്ള അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം