ആറങ്ങോട്ടുകരയിൽ മൂന്നു മാസം നീളുന്ന വ്യാപാരോത്സവത്തിന് തുടക്കമായി; സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 11 മുതൽ ഒക്ടോബർ 10 വരെ നീളുന്ന  വ്യാപാരോത്സവത്തിന് തിരിതെളിഞ്ഞു. 

ആറങ്ങോട്ടുകര വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം  വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എ.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു.

KVVES നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ ബാലൻ മുഖ്യപ്രഭാഷണം നടത്തി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി വിബിലേഷ് പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ വി.ടി ബൽറാം എം.എൽ.എയെ ആദരിച്ചു. 

KVVES ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീർ ചാലിശ്ശേരി, ആറങ്ങോട്ടുകര യൂണിറ്റ് ഭാരവാഹികളായ ഇ.ആർ റെനിൻ, വി.വി പ്രശോഭ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ.പി ജിഷ, എന്നിവർ സംസാരിച്ചു.

SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു. അവർക്കുള്ള പഠനോപകരണ വിതരണവും 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് വി.പി നൗഫൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

KVVES യൂണിറ്റ് ഭാരവാഹികളായ അഷ്റഫ് ദേശമംഗലം, ടി.ഇ സക്കരിയ ഹാജി, എം.മോഹനൻ, പി.കെ രാമചന്ദ്രൻ, പി.എം സക്കരിയ, ഇ.പി സുരേഷ്,  കെ.വിജീഷ്, എം.മൊയ്തീൻ, ഇ.വി സന്ദീപ്, പി.ഫിറോസ്, മുസ്തഫ, എ.എച്ച് ഷറഫുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം