സ്‌കൂളുകളിൽ സൗകര്യങ്ങൾ ഒരുക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി കെ.എ തുളസി

സ്‌കൂളുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി കെ.എ തുളസി. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവർക്കായി ഒരുക്കുന്ന നിക്ഷേപമാണ് മികവുറ്റ വിദ്യാഭ്യാസമെന്നും അവർ പറഞ്ഞു.

പത്തിരിപ്പാലയിൽ ഗവ. എച്ച്.എസ്.എസില്‍ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ശശി അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശോഭന, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൻ ധന്യ മണികണ്ഠൻ, മണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ശ്രീദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.സി വിശ്വം, വാർഡ് അംഗം നസീമ റിയാസ്, സ്കൂൾ പ്രിൻസിപ്പൽ കെ.ആർ കർപ്പകം, പി.ടി.എ പ്രസിഡൻ്റ് വി സുരേന്ദ്രൻ, എസ്.എം.സി ചെയർമാൻ സന്തോഷ് കുമാർ, എം.പി.ടി.എ പ്രസിഡൻ്റ് കെ.നിഷ, എക്സിക്യൂട്ടീവ് അംഗം ശശിധര പണിക്കർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പ്രസീത, ഹെഡ്മിസ്ട്രസ് ടി.അനിത എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം