ആൽത്തറ കൊടമുക്ക് തലപ്പള്ളി പറമ്പിൽ വീട്ടിൽ രാജീവിന്റെ ഭാര്യ ആതിര (33) യാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് യുവതിയെ കാണാതായത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 11 മണിയോടെ യുവതിയുടെ ഫോണും സ്കൂട്ടറും കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് പൂയംകുളത്തിൽ നിന്ന് കുന്നംകുളം അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആതിര. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags
Death
