അംഗൻവാടിയിലെ കുരുന്നുകൾക്ക് വിളവെടുത്ത കപ്പ നൽകി എൻ.എസ്.എസ് വളണ്ടിയർമാർ

മേഴത്തൂർ സ്കൂൾ കോമ്പൗണ്ടിൽ കപ്പ വിളവെടുത്തപ്പോൾ തൊട്ടടുത്ത അംഗൻവാടിയിലെ കുട്ടികളെ അവർ മറന്നില്ല.

മേഴത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ കഴിഞ്ഞ വർഷം സ്കൂൾ വളപ്പിൽ കൃഷി ചെയ്ത കപ്പയുടെ വിളവെടുപ്പ് ഇന്നായിരുന്നു. 

വി.ജെ അമീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിജു കോട്ടീരി നേതൃത്വം നൽകി. 

ഒട്ടും വൈകാതെ വിളവെടുത്ത കപ്പയുമായി അവർ തൊട്ടടുത്ത അംഗൻവാടിയിലെത്തി കുരുന്നുകൾക്ക് വിതരണം ചെയ്തു. ഏറെ സന്തോഷത്തോടെയാണ് അംഗൻവാടിയിലെ കുരുന്നുകൾ കപ്പ ഏറ്റുവാങ്ങിയത്. 

വളണ്ടിയർ ലീഡർമാരായ അമൃത, നവനീത് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയർ ടീമാണ് അംഗൻവാടി സന്ദർശിച്ച് കപ്പ സമ്മാനിച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം