ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ചെറുതുരുത്തി ഗ്രാമപഞ്ചായത്തിലെ നമ്പ്യാർ പള്ളത്താണ് ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തിൽ വരവൂർ തളി പുലക്കാട് സ്വദേശി ബാബു (52) മരണപ്പെട്ടു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വരവൂർ തളി പിലക്കാട് വടക്കേ പെരുംകുന്ന് നഗറിൽ താമസിക്കുന്ന സുബ്രഹ്മണ്യൻ - മീനാക്ഷി ദമ്പതികളുടെ മകനാണ് ബാബു. തലശ്ശേരി ഗവ.എൽപി സ്കൂൾ പരിസരത്ത് കമ്പിവേലി നിർമ്മാണ കമ്പനിയിലെ തൊഴിലാളിയാണ്.
ഭാര്യ : ചന്ദ്രിക. മക്കൾ : ഐശ്വര്യ, അഞ്ജലി, അജയ് വിഷ്ണു.
Tags
Accident
