ആറങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയിൽ നടന്ന യൂണിറ്റ് സമ്മേളനം തൃത്താല ഏരിയ പ്രസിഡണ്ട്എ.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സിദ്ദിഖ്, ട്രഷറർ രേവതി വേണു , സി.പി രാജൻ, ബിപിൻ ആറങ്ങോട്ടുകര എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.വി സജീഷ് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. 15 പേരടങ്ങുന്ന പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ :
ബിപിൻ ആറങ്ങോട്ടുകര (പ്രസിഡണ്ട്), വി.വി സജീഷ് (സെക്രട്ടറി), സി.പി രാജൻ (ട്രഷറർ), കെ.രവി പ്രകാശ് (രക്ഷാധികാരി).
(ഫോട്ടോ: പുതിയ യൂണിറ്റ് പ്രസിഡണ്ട് ബിപിൻ ആറങ്ങോട്ടുകര സംസാരിക്കുന്നു)
Tags
പ്രാദേശികം
