കറുകപുത്തൂർ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൂലൈ 11ന് ശനിയാഴ്ച രാവിലെ 10ന് ചാത്തനൂർ ഗവ.എൽ.പി സ്‌കൂളിൽ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും ലയൺസ് ടാലന്റ് അവാർഡ്' സമർപ്പണവും മുൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ വാസന്തി ഉദ്ഘാടനം ചെയ്യും. എൽ.ആൻ്റ് ടി ഇന്ത്യ കൺട്രി ഹെഡ് ഇ. നാരായണമേനോൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
ഹയർ സെക്കന്ററി, എസ്.എസ്.എൽ.സി., എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.
തുടർന്ന് നടക്കുന്ന ചടങ്ങിൽ മുൻ സൈനികൻ എൻ.പി ജനാർദ്ദനൻ ഇംഗ്ലീഷിൽ രചിച്ച 'Memoirs of some Ex-Servicemen part-2' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം നിർവ്വഹിക്കും. സാഹിത്യകാരൻ കെ. രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. മുൻ സൈനികൻ പി.ആർ വിജയരാഘവൻ പുസ്തകം പരിചയപ്പെടുത്തും.
ഡിഫൻസ് വെറ്ററൻസ് അസോസിയേഷൻസ്, മതുപ്പുള്ളി മഹിമ ഓർഗാനിക് ഫെർട്ടിലൈസേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ലയൺസ് ക്ലബ് ഭാരവാഹികളായ ടി.പി ജുകേഷ്, പി.വി മോഹനൻ, പി.പ്രഭാകരൻ, പി.ആർ വിജയരാഘവൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
