കോട്ടയം കുരോപ്പടയിൽ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന തോമസ് (43), മകൾ മരിയ തെരേസ തോമസ് (17) എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവും മകനും ചികിത്സയിലാണ്. മരിയ തെരേസ മറ്റക്കര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ഏഴിനാണ് വിഷം കഴിച്ച് വീട്ടിൽ അവശനിലയിൽ ഇവരെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു.
തിങ്കളാഴ്‌ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്‌നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഇരുവരുടെയും സംസ്കാരം ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ നടത്തും.
Tags
Death
