പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാമുകളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ നിർവ്വഹിച്ചു.
കേരള നോളജ് ഇക്കണോമി മിഷൻ്റെ വിജ്ഞാന കേരളം പ്രോഗ്രാമിൻ്റെ ഭാഗമായി, "പ്രൊഫൈൽ വിസിബിലിറ്റി ആൻ്റ് എംപ്ളോബിലിറ്റി സ്കിൽസ്" എന്ന വിഷയത്തിലുള്ള ഓറിയൻ്റേഷന് ഡോ. പി.ശംസുദ്ദീൻ നേതൃത്വം നൽകി.
ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം എന്ന വിഷയത്തിൽ പാവിട്ടപ്പുറം അസ്സബഹാബ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.കെ ബിജു ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ വി.പി ഗീത അധ്യക്ഷയായി. അഡ്‌മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഫാത്തിമ ഹസനത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, എൻ.എസ്.എസ് കോ-ഓഡിനേറ്റർ ടി.ദിലീപ് എന്നിവർ സംസാരിച്ചു.
Tags
Education

