ജൈവ കർഷക സമിതിയുടെ ഇലക്കറി മേളയും ശില്പശാലയും വേറിട്ട അനുഭവമായി

ദൈനം ദിനം മാറുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതികളും നമ്മുടെ നിത്യ ജീവിതത്തെ എങ്ങിനെ കീഴ്പ്പെടുത്തുന്നു എന്ന യാഥാർത്ഥ്യം പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ട് കേരള ജൈവ കർഷക സമിതി മുടവനൂർ അരിക്കത്ത് മനയിൽ സംഘടിപ്പിച്ച ഇലക്കറി മേളയും ശില്പശാലയും ഹൃദ്യാനുഭവമായി. 

പഞ്ഞമാസങ്ങളിൽ പഴയ തലമുറ ശീലിച്ചിരുന്ന ഭക്ഷണ രീതികൾ പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ വിവിധ തരം ഇലകളുടെ പ്രദർശനവും ഏകദിന ശിൽപശാലയുമുണ്ടായി. 

കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡന്റ് എം.കെ ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിൽ വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

സെക്രട്ടറി കെ.ദിലീപ് സംഘടനയെ പരിചയപ്പെടുത്തി. പാരമ്പര്യ കർഷകനായ മഠത്തിക്കുന്നത്ത് ശങ്കരനാരായണനെ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ജ യന്തി വിജയകുമാർ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രീത, ഫാം നെറ്റ് എം.ഡി ഇ.എം ഉണ്ണികൃഷ്ണൻ, കർഷക സംഘടനാ പ്രതിനിധികളായ എം.ടി അച്യുതൻ മാസ്റ്റർ, എ.പി ശക്തി, വി.പി മുഹമ്മദാലി, അഡ്വ.കെ.വി മനോജ് എന്നിവർ സംസാരിച്ചു.

മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണം എന്ന വിഷയത്തിൽ കെ.പി ഇല്ല്യാസും, നിത്യജീവിതത്തിൽ ഇലക്കറിയുടെ ആവശ്യം എന്ന വിഷയത്തിൽ സി.രാജഗോപാലും ക്ലാസ് നയിച്ചു. ബ്രഹ്‌മദത്തൻ മോഴിക്കുന്നത്ത് മോഡറേറ്ററായിരുന്നു. ഡോ.എ.ആർ രാമചന്ദ്രൻ സ്വാഗതവും സി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം