ആനക്കര ആയുർവേദ ഗവൺമെന്റ് ആശുപത്രി കെട്ടിട നിർമ്മാണം വേഗത്തിലാക്കണമെന്ന് വി.ടി ബൽറാം എം.എൽ.എ

വി.ടി ബൽറാം എം.എൽ.എ കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ചു. 

2018-19 വർഷത്തിൽ അനുവദിച്ച 51 ലക്ഷം രൂപ ഉപയോഗിച്ച് സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് ആണ് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. 

നവംബർ 1ന് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാൻ വി.ടി ബൽറാം എം.എൽ.എ  ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. 

ഡോക്ടർ ഷംനാദ് ഖാൻ, ഹാബിറ്റാറ്റ് കൺസൾട്ടൻസി വിനോദ്, ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.എൻ അംബിക, പഞ്ചായത്ത് അംഗങ്ങളായ സുനിത ദിലീപ്, ഷീജ പ്രകാശൻ, ഡി.സി.സി സെക്രട്ടറി പി.എം മധു, പി.സി രാജു, സി.പി ബാവ, മുഹമ്മദ്‌ ഫാസിൽ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം