എം.ജയലക്ഷ്മ‌ി പുരസ്‌കാരം മുരളി ടീച്ചർക്ക് സമർപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം.ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പത്താമത് പുരസ്കാരം സാമൂഹ്യ പ്രവർത്തകയായ പി.മുരളി ടീച്ചർക്ക് സമ്മാനിച്ചു.

കൊപ്പം അഭയത്തിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത പുരസ്കാരം സമ്മാനിച്ചു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി എൻ.സുകന്യ ആമുഖ പ്രഭാഷണം നടത്തി. 

സൗഹൃദ കൂട്ടായ്മ പ്രതിനിധി സി.പി ശോഭന മംഗളപത്രം വായിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എസ് സലീഖ, ക്രേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്യാമള, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി പ്രീത, കൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി വത്സല, ജില്ലാ ജോയന്റ് സെക്രട്ടറി ഇ.ഡി ശ്രീജ, ഏരിയ സെക്രട്ടറി എ.ആനന്ദവല്ലി, പുരസ്കകാര ജേതാവ് പി. മുരളി ടീച്ചർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം