മുതുതല കാരക്കുത്തങ്ങാടി വി.വി.എ.യു.പി സ്കൂൾ നൂറാം വാർഷികം വിപുലമായ പരിപാടികളോടടെ ആഘോഷിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുതുതല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷംല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ നൗഷാദ് അധ്യക്ഷത വഹിച്ചു.
ഹെഡ് മിസ്ട്രസ് കെ. ഫൗസിയ, സ്കൂൾ മാനേജർ കെ.എം അബ്ദുറഹ്മാൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ റൈഹാനത്, രമണി, മണികണ്ഠൻ മാസ്റ്റർ, കെ.എം ഹനീഫ, എം. സുധാകരൻ, ടി.കെ അബൂബക്കർ, പി.എം സൈഫുദ്ധീൻ, സുനജ ടീച്ചർ, ഹംസ, ഫൈസൽ, ഫസൽ, പരമേശ്വരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
കെ.ഷംല (ചെയർമാൻ), ടി.കെ നൗഷാദ് (വർക്കിംഗ് ചെയർമാൻ), കെ. ഫൗസിയ ടീച്ചർ (ജന. കൺവീനർ) എന്നിവരടങ്ങുന്ന നൂറംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
Tags
Education
