ജീവിതപ്പെരുവഴിയിൽ ചിതറിപ്പോയ സതീർഥ്യർ 49 വർഷത്തിനു ശേഷം സംഗമിച്ചു. പഞ്ചവാദ്യപ്പെരുമ ചൂടിയ പെരിങ്ങോട് ഹൈസ്‌കൂളിൽ 1977-78 ബാച്ചിൽ പഠിച്ചിരുന്നവരാണ് കോതച്ചിറയിൽ ഒത്തുചേർന്നത്.
പഴയ സൗഹൃദങ്ങൾ പുതുക്കിയും സ്കൂൾ കാലത്തെ ഓർമ്മകൾ അയവിറക്കിയും പൂർവ്വ വിദ്യാർഥികൾ ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിച്ചു.
സംഗമത്തിന് എം.മണികണ്ഠൻ, ഇ.എൻ ഉണ്ണികൃഷ്ണൻ, സി.മൂസ പെരിങ്ങോട്, സി.എം ജനാർദ്ദനൻ, കെ.വി നിർമ്മല, കെ.പുഷ്പ, ഇ.അബുബക്കർ, ടി.വിദ്യാധരൻ, ശിവരാമൻ ആമക്കാവ്, വി.പി കേശവൻ, കെ.വി രാമചന്ദ്രൻ, ഒ.അച്ചുണ്ണി, പി.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags
Memory
