തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണത്ത് നിർധനരായ കുടുംബങ്ങൾക്കായി പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും ചേർന്ന് നിർമ്മിക്കുന്ന 10 വീടുകൾ ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജൂലൈ 26 (ഞായർ) രാവിലെ 9.30ന് നടക്കും.
വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ബൈത്തുസ്സക്കാത്ത് കേരള ചെയർമാൻ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ്, ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ല പ്രസിഡണ്ട് കളത്തിൽ ഫാറൂഖ്, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വിബിലേഷ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി തുടങ്ങിയ ജനപ്രതിനിധികളും പൗരപ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
ചിത്രം (മുകളിൽ) വില്ലേജിൻ്റെ മാതൃക (താഴെ) വില്ലേജ് നിർമ്മിക്കുന്ന സ്ഥലം
Tags
Mind

