വുഡ് ക്രാഫ്‌റ്റ് കലാകാരന്മാർക്ക് തേക്ക് മര ഡിസൈനിങ്ങിൽ രാജ്യാന്തര പരിശീലനം നൽകി

പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനവും കേരള കാർഷിക സർവകലാശാലയുടെ ഫോറസ്ട്രി കോളേജും സംയുക്തമായി 'തേക്ക് മര ഉപയോഗവും തടി രൂപകല്പനയും' എന്ന  വിഷയത്തിൽ നടത്തിയ പത്ത് ദിവസത്തെ പ്രവർത്തി പരിശീലനം സമാപിച്ചു. 

ഇന്ത്യയിൽ തേക്ക് മരത്തിന്റെ സുസ്ഥിര ഉപയോഗം  പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻ്റർ നാഷണൽ ട്രോപ്പിക്കൽ ടിംബർ ഓർഗനൈസേഷൻ കെ.എഫ്.ആർ.ഐയ്ക്ക് അനുവദിച്ച രാജ്യാന്തര പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്.

സമാപന സമ്മേളനത്തിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. കേരള കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജ് ഡീൻ ഡോ.വി.ജമാലുദ്ദീൻ അധ്യക്ഷനായി. ഡോ.എസ്.സന്ദീപ് സമാപന പ്രഭാഷണം നടത്തി.

സംരംഭകർ, മരപ്പണി വിദഗ്‌ധർ, കരകൗശല പ്രവർത്തകർ, ഗവേഷകർ, വിദ്യാർഥികൾ, വന ശാസ്ത്ര മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ  പങ്കാളിത്തമുണ്ടായി. 

തേക്ക് മരത്തിൻ്റെ സംസ്കരണവും ഗുണനിലവാര നിർണയവും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും ആധുനിക മരപ്പണി ഉപകരണങ്ങളുടെ ഉപയോഗവും സി.എൻ.സി സാങ്കേതിക വിദ്യാധിഷ്ഠിത നിർമ്മാണ രീതികളും നൂതന വുഡ് ഡിസൈനിങ്ങും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിശീലനം നൽകി.

ആന്ധ്രപ്രദേശ്, കർണാടക തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 കലാകാരന്മാരിൽ തിരുമിറ്റക്കോട് സ്വദേശി ആർട്ടിസ്റ്റ് ഉബൈദും പങ്കെടുത്തിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം