ക്രിയേറ്റീവ് ആർട്ട് മൂവ്മെന്റ് പട്ടാമ്പിയിൽ പ്രതിമാസ ചിത്രകലാ ക്യാമ്പും പ്രഭാഷണവും സംഘടിപ്പിച്ചു

പട്ടാമ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരൻമാരുടെ സംഘടനയായ ക്രിയേറ്റീവ് ആർട്ട് മൂവ്മെന്റ് പട്ടാമ്പിയുടെ (CAMP) നേതൃത്വത്തിൽ ചിത്രകലാ ക്യാമ്പും പ്രഭാഷണവും നടത്തി. 

ചിത്രകാരനും കവിയും റിട്ടയേർഡ് അധ്യാപകനുമായ എ.ശാസ്തൃശർമ്മൻ  ആധുനിക ചിത്രകലയെ  ആസ്പദമാക്കി സംസാരിച്ചു. 

പ്രൊഫ.അബ്ദുൾ കരീം അധ്യക്ഷനായ ചടങ്ങിൽ ദേവൻ പട്ടാമ്പി സ്വാഗതവും, അബു പട്ടാമ്പി നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ചിത്രകലാ ക്യാമ്പിൽ ഇരുപതോളം പ്രതിഭകൾ പങ്കെടുത്തു. 

പ്രമേയങ്ങളിലേയും, ആഖ്യാന ശൈലിയിലേയും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധയമായി ഓരോ രചനകളും. പ്രൊഫ. അബ്ദുൾ കരീം, ദേവൻ പട്ടാമ്പി, അബു പട്ടാമ്പി, ശാസ്തൃശർമ്മൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം