പെൻഷൻകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് കെ.എസ് എസ്.പി.യു

പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കെ.എസ്.എസ്.പി.യു തിരുമിറ്റക്കോട് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. 

ചാത്തനൂർ ജി.എൽ.പി സ്‌കൂളിൽ നടന്ന കൺവെൻഷൻ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വിബിലേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ.എസ്.എസ്.പി.യു തൃത്താല ബ്ലോക്ക് സെക്രട്ടറി എ.വി ഹംസത്തലി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് അംഗം പി. മണികണ്ഠൻ, കെ.എസ് മൊയ്തീൻഷാ, പി. ശിവശങ്കരൻ,  കെ.മുരളീധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ഗോപിനാഥൻ സ്വാഗതവും ഡോ.കെ.ആർ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം