ചാലിശ്ശേരിയിൽ ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

ചാലിശ്ശേരി കുന്നത്തേരി ടി.പി ഉണ്ണികൃഷ്ണൻ  മാസ്റ്റർ പൗർണ്ണമി വായനശാലയിൽ വായന പക്ഷാചരണത്തിൻ്റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. സാഹിത്യകാരി ലത അതിയാരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.സന്ധ്യ അധ്യക്ഷയായി.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ, ഒ.വി വിജയൻ, കെ.ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ, ഐ.വി ദാസ് എന്നിവരെ അനുസ്മരിക്കുന്ന പരിപാടികളിൽ കഥാവായന, കവിതാ പാരായണം, റീഡിങ് തിയേറ്റർ, ക്വിസ് മത്സരം എന്നിവ ഉണ്ടായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ.ആർ കാവ്യ, അനാമിക, സുജിത, നിമേഷ്, ഋതുദേവ്, ഗായത്രി, അഭിനന്ദ്, വിനയ്, കെ.കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം