പട്ടാമ്പി എം.ഇ.എസ് കോളെജിൽ പുതുതായി രണ്ട് കോഴ്സുകൾ കൂടി

പട്ടാമ്പി ആമയൂർ എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടപ്പു അധ്യയന വർഷം പുതുതായി രണ്ട് ബിരുദ കോഴ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. 

ബി.എസ്.സി ആർടിഫിഷ്യൽ ഇൻ്റലിജൻസ്, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ എന്നീ കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്.  

ബി.സി.എ, ബി.കോം ഹോണേഴ്സ്  കോർപ്പറേഷൻ, ബി.ബി.എ ഹോണേഴ്സ്  ലോജിസ്റ്റിക്സ് എന്നീ കോഴ്സുകൾ കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. നിലവിൽ കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ  

ബി.എസ്.സി ഫുഡ് ടെക്നോളജി, ബികോം ഹോണേഴ്സ്  കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബികോം ഹോണേഴ്സ് ഫിനാൻസ്, ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ്  എന്നീ കോഴ്സുകൾ ഇവിടെയുണ്ട്. 

മെറിറ്റ് സീറ്റുകൾക്ക് പുറമെ മാനേജ്മെൻ്റ് സീറ്റുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം.  പുതിയ രണ്ട് കോഴ്സുകൾക്കും 24 സീറ്റുകൾ വീതമാണ് അനുവദിച്ചിട്ടുള്ളത്. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് കോളേജിൽ നേരിട്ട് ഹാജരാകാവുന്നതാണ്. ഫോൺ: 8593050100, 8593050200

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം