കിട്ടിയതെന്തും കടത്തിക്കൊണ്ടുപോവുന്ന സംഘങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിലെ പലഹാരങ്ങൾ സൂക്ഷിക്കുന്ന സ്റ്റീൽ അലമാരയാണ് മോഷണം പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിക്കാണ് കവർച്ച.
പതിവുപോലെ കാലത്ത് ഹോട്ടൽ തുറക്കാൻ എത്തിയ ഉടമ അസീസാണ് അലമാര അപ്രത്യക്ഷമായ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം വ്യക്തമായത്.
കുമ്പിടി ഭാഗത്തു നിന്ന് വന്ന ഗൂഡ്സ് ഓട്ടോറിക്ഷ കൂടല്ലൂർ ജാറം റോഡിൽ നിന്ന് തിരിച്ച് ഹോട്ടലിന്റെ മുന്നിൽ നിർത്തുകയും ഓട്ടോയിൽ നിന്നിറങ്ങിയ യുവാവ് പുറത്തിരുന്ന അലമാര എടുത്ത് ഓട്ടോയിൽ കയറ്റി കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
CC TV Footage
Tags
Crime ക്രൈം
