മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ രാവിലെ 10 മണിക്ക് ശേഷം അഞ്ച് സെന്റീമീറ്റർ തുറക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ.മീ വരെ ഉയർത്തിയേക്കാം.
അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിൻ്റെ താഴ്‌ഭാഗത്ത് പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
Tags
കാലാവസ്ഥ
