ആകസ്മികമായി മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ് അസോസിയേഷൻ പത്ത് ലക്ഷം രൂപ നൽകി

അകാലത്തിൽ മരണപ്പെട്ട ചാലിശ്ശേരി കുന്നത്തുപറമ്പ് സ്വദേശി സുഭാഷിന്റെ കുടുംബത്തിന് സഹപ്രവർത്തകരുടെ കൈത്താങ്ങ്. 

അസോസിയേഷന്റെ ലൈഫ് ലൈൻ പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറി. അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് മലപ്പുറം കുന്നുംപുറം യൂണിറ്റ് അംഗമായിരുന്ന സുഭാഷ് (47) ഏതാനും ദിവസം മുമ്പാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

കുന്നുംപുറം യൂണിറ്റ് പ്രസിഡണ്ട് വി.പി പ്രവീൺ, സെക്രട്ടറി എൻ.ലിജീഷ്, ട്രഷറർ പി.പ്രദീപ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.

വർക്ക്ഷോപ്പ് അസോസിയേഷൻ കൂറ്റനാട്  യൂണിറ്റ് ഭാരവാഹികൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു.

അമ്മ രുഗ്മിണി, ഭാര്യ ബീന, മക്കൾ അതുൽ കൃഷ്ണ, അഭിനവ്, അക്ഷയ് എന്നിവരടങ്ങുന്ന കുടുംബമാണ് സുഭാഷിന്റേത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം