തൃത്താല കക്കാട്ടിരി അഭയം ചാരിറ്റബ്ൾ കൾച്ചറൽ സെൻ്ററിൻ്റേയും കക്കാട്ടിരി ജ്‌ഞാനോദയം വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു.
കക്കാട്ടിരി ഗവ.യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ SSLC, +2, LSS, USS, NMMS വിജയികൾകളെ അനുമോദിച്ചു. സംസ്ഥാന ഗ്രന്ഥശാലാ സംഘം മെമ്പർ എം.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജ്‌ഞാനോദയം വായനശാല സെക്രട്ടറി ടി.പി അബ്ദുൾ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.
ടി.പി മുഹമ്മദ് മാസ്റ്റർ, കെ.ആർ ബാലൻ, ഒ.വി മുഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോകൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.സി ശങ്കരനാരായണൻ, കെ.ഷെമീർ, കക്കാട്ടിരി സ്‌കൂൾ അദ്ധ്യാപകരായ ഐഷ, പ്രിയ എന്നിവർ സംസാരിച്ചു.
അഭയം സെക്രട്ടറി ടി.പി ഷഫീഖ് സ്വാഗതവും, വി.പി കുമാരൻ നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം
