ലയൺസ് ക്ലബ്ബ്‌ ഇന്റർ നാഷണലിന്റെ ഡിസ്ട്രിക്ട് ചെയർപേഴ്സണായി പട്ടാമ്പി ലയൺസ് ക്ലബ്ബിലെ കെ.മനോജ് ഈ മാസം 18ന് സ്ഥാനമേൽക്കും

ലയൺസ് ക്ലബ് ഇന്റർ നാഷണലിന്റെ ഡിസ്ട്രിക്ട് 318 ഡിയുടെ ഡിസ്ട്രിക്ട് ചെയർ പേഴ്സണായി പട്ടാമ്പി ലയൺസ് ക്ലബ്ബിലെ കെ.മനോജ്‌ ഈ മാസം 18ന് സ്ഥാനമേൽക്കും. 

ഇരിഞ്ഞാലക്കുട എം.സി.പി കൺവെൻഷൻ സെന്ററിൽ  നടക്കുന്ന ഡിസ്ട്രിക്ട് ക്യാബിനറ്റ് സ്ഥാനോഹരണ ചടങ്ങിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർ പങ്കജ്‌ മേത്ത മുഖ്യാതിഥിയാകും.

ഡിസ്ട്രിക്ടിന്റെ ഹ്യുമാനിറ്റേറിയൻ പദ്ധതിയിലൂടെ സർക്കാർ - സർക്കാരിതര സ്കൂളുകളിലേക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കൽ, ഭിന്നശേഷി കുട്ടികളുടെ ഉന്നമനം, പ്രമേഹ - കാഴ്ച ക്യാമ്പുകൾ, പ്രകൃതി സംരക്ഷണം, ഡയാലിസിസ് സഹായം തുടങ്ങി വിവിധ പദ്ധതികൾ ഏകോപിപ്പിച്ചു നടപ്പിലാക്കുകയാണ് ലയൺസ് ക്ലബ് ഇന്റർനാഷണൽ കെ.മനോജിന് നൽകിയിരിക്കുന്ന പ്രധാന ചുമതലകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം