സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ ചുമതലയേറ്റു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.ശേഷാദ്രിനാഥൻ  ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയായി വിരമിച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.

എറണാകുളം സി.ബി.ഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി കോടതി എന്നിവിടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. 

ഭാര്യ: എസ്.ലളിത. മക്കൾ: മീനാക്ഷി (ഹൈക്കോടതി അഡ്വക്കേറ്റ്), ഐശ്വര്യ (നിയമ വിദ്യാർത്ഥിനി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം