അട്ടപ്പാടിയിൽ വീണ്ടും വ്യാജ വാറ്റു കേന്ദ്രം തകർത്ത് എക്സൈസ് സംഘം

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇന്ന് രാവിലെ  അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് എം.ബിയും പാർട്ടിയും ചേർന്ന് വ്യാജവാറ്റു കേന്ദ്രം നശിപ്പിച്ചു.

അട്ടപ്പാടി പുതുർ കുളപ്പടി ഉന്നതിക്ക് സമീപം ചെന്താമലയുടെ താഴ്‌വാരയിലുള്ള തോടിന്റെ അരികിൽ നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. 

200 ലിറ്ററിന്റെ ഏഴ് ബാരലുകളിലും 18 ലിറ്ററിന്റ മൂന്ന് പ്ലാസ്റ്റിക് കുടങ്ങളിലും ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 1454 ലിറ്റർ വാഷ് നശിപ്പിച്ചു. അട്ടപ്പാടിയിൽ ഒരു മാസത്തിനിടയിൽ ഇത് നാലാമത്തെ വാറ്റു കേന്ദ്രമാണ് എക്സൈസ് സംഘം നശിപ്പിക്കുന്നത്. 

പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി  അധികൃതർ അറിയിച്ചു. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ രജീഷ്, കെ.രംഗൻ, ഡ്രൈവർ വിനോദ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം