പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സംഗമത്തിൽ കഥാസമാഹാരം പ്രകാശനം ചെയ്തു.

അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ച സതീശ് കാക്കരാത്തിൻ്റെ 'വടക്കോട്ട് നോക്കുന്നവർ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.

വട്ടേനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'ആവാസ്' സംഘടിപ്പിച്ച ചടങ്ങിൽ മുൻ പ്രധാനധ്യാപകനും എഴുത്തുകാരനുമായ എം.വി രാജൻ പ്രകാശനം നിർവഹിച്ചു. സതീശ് കാക്കരാത്തിൻ്റെ അമ്മ സൗഗന്ധിനി ശ്രീനിവാസൻ പുസ്തകം സ്വീകരിച്ചു.

'ആവാസ്' പ്രസിഡണ്ട് എം.പ്രദീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി രാജൻ മാഷ്, രേവതി വേണു, നൗഷാദ് പനക്കൽ, എച്ച്.എം ഇൻ ചാർജ് പി.എസ് ഉഷ, പ്രകാശൻ, ഗായിക കൃഷ്ണ എന്നിവർ സംസാരിച്ചു.

പുസ്തകത്തിൻ്റെ റോയൽറ്റി 'ആവാസി'ൻ്റെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് സതീശ് കാക്കരാത്ത് അറിയിച്ചു. ആവാസ് ഏറ്റെടുക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനവും കായികക്ഷമതാ പരിശീലനത്തിനുള്ള രജിസ്ത്രേഷനും നടന്നു.

സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പ്രഭാത ഭക്ഷണ പരിപാടിയിലേക്ക് വട്ടേനാട് സ്കൂൾ റിട്ട.ടീച്ചേഴ്സ് കൂട്ടായ്മ ഒന്നാം ഗഡുവായി 9050 രൂപ ആവാസ് ട്രഷറർ ടി.കെ മുസ്തഫക്ക് ചടങ്ങിൽ കൈമാറി. തുടർന്ന് മെഹ്ഫിൽ കൂറ്റനാട് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങുണർത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം