പോലീസ് സ്റ്റേഷനിൽ യുവാവിൻ്റെ പരാക്രമം; സി.ഐയെ ഇരുമ്പു കസേര കൊണ്ട് തലക്കടിച്ചു.

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. 

ഇന്നലെ (ശനിയാഴ്ച) രാത്രിയാണ് സംഭവം. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്‌ണനാണ് സ്റ്റേഷനിലേക്ക് മദ്യക്കുപ്പിയുമായി എത്തിയത്. തുടർന്ന് ഇയാൾ പൊലീസുകാരോട് മോശമായി പെരുമാറുകയും, കുപ്പി സ്റ്റേഷനിൽ വലിച്ചെറിയുകയും മേശയിലിരുന്ന ഫയലുകൾ കീറുകയും ചെയ്തു. 

സംഭവമറിഞ്ഞാണ് സർക്കിൾ ഇൻസ്പെക്ടർ സ്റ്റേഷനിലേക്കെത്തിയത്. ഈ സമയം പ്രതി സമീപത്തെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിന്നാലെ പോയ സി.ഐയെ പ്രതി ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ സി.ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം