വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചിലിൽ  മരണപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡി.ബി.എൽ  അധികൃതർക്ക് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ.പി.എം മൊയ്തീൻ ഷാ അറിയിച്ചു. 

ജാർഖണ്ഡ് സ്വദേശിയായ അൻമോലിൻ്റെ മൃതദേഹം  ഇന്ന് രാത്രി ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും.

മധ്യപ്രദേശ് സ്വദേശി  ചന്ദ്രബാൻ, ബീഹാർ സ്വദേശി ബീകാഷ് കുമാർ എന്നിവരുടെ മൃതശരീരങ്ങൾ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് അതത് സ്ഥലങ്ങളിൽ എത്തിക്കുമെന്ന് ഡി.ബി.എൽ അധികൃതർ അറിയിച്ചു. മണ്ണിന്നടിയിൽ ഉണ്ടെന്ന് കരുതുന്ന അഞ്ചു പേരെ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം