പാലക്കാട്, തൃശൂർ ജില്ലകൾ അടങ്ങിയ 318 D യുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ അഷറഫ് പി.എം.ജെ.എഫ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മധു ഉള്ളനാട്ട് അധ്യക്ഷനായി.
സെക്രട്ടറി സുരേഷ് ഇന്ദീവരം, ട്രഷറർ മനോജ് കെ.മേനോൻ, യു.വിജയകൃഷ്ണൻ, വി.എം സുബൈർ, സജിത്ത് പണിക്കർ, കെ.മോഹൻ കുമാർ, ശ്രീജി കടവത്ത്, ആർ.സി നസീർ, രാജേഷ് ശശി ഗീതാഞ്ജലി, ക്യാബിനറ്റ് സെക്രട്ടറി പ്രിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
വിശപ്പ് രഹിത തൃത്താല ഈ വർഷവും തുടരാനും ലഹരിക്കെതിരെ യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും തീരുമാനിച്ചു.
Tags
പ്രാദേശികം
